2020 ജനുവരി 7, ചൊവ്വാഴ്ച

നീ



കണ്ണുനീരാണ്-
ഞരമ്പിലോടുന്ന
ചുവന്ന വെള്ളം

               രക്തമാണ്-
              എന്‍റെ കണ്ണില്‍ നിന്ന്
              നിന്നിലേക്കൊഴുകി വീഴുന്ന 
               ഉപ്പുവെള്ളം 

എനിക്ക് കടലായി പുനര്‍ജ്ജനിക്കണം
ജീവിതത്തിന്‍റെ ചൂടേറ്റു ബാഷ്പീകരിക്കണം
സ്വത്വ നഷ്ട്ടങ്ങളുടെ ഉപ്പ് രുചിക്കണം....
കാര്‍മേഘമായി ആകാശത്ത് പറന്നു നടക്കണം
വീണ്ടും ഖനീഭവിച്ച് എന്നിലേക്കുതന്നെ -
പെയ്തു വീഴണം.....
എത്രയെരിഞ്ഞാലും സുഗന്ധമേറുന്നൊരു;
ചന്ദനത്തിരിയാണെൻ ബാല്യകാലം