എനിക്ക് വേണ്ടത്,
നിന്‍റെ ചൂണ്ടു വിരല്‍.
മനുഷ്യനും മനുഷ്യനുമിടയിലേക്ക്,
ആണിനും പെണ്ണിനുമിടയിലെക്ക്,
സത്യത്തിനും അസത്യത്തിനുമിടയിലെക്ക്
ശരിക്കും തെറ്റിനുമിടയിലെക്ക്,
സ്വപ്നത്തിനും യാഥാര്‍ത്യത്തിനുമിടയിലെക്ക്,
നീ ചൂണ്ടുന്ന-
നിന്‍റെ ചൂണ്ടാണി വിരല്‍.
എനിക്കത് കഷണങ്ങളാക്കുകയും ,
ഒഴുകി വീഴുന്ന ,
ക്ലാവ് മണക്കുന്ന ചോരയെ
ഉന്മാദത്തോടെ കുടിച്ചു വറ്റിക്കുകയും ചെയ്യണം.
എനിക്ക് വേണ്ടത്-
നിന്‍റെ കണ്ണട.
മഞ്ഞ നിറം ബാധിച്ച ,
നിന്‍റെ ചില്ലുകണ്ണട.
മനുഷ്യനുചുറ്റും നിഴലുവീഴ്ത്തുന്ന
ആണിനും പെണ്ണിനും ചുറ്റുപാടാകുന്ന ,
സത്യവുമസത്യവും പുകമറയിലാക്കുന്ന,
ശരിക്കും തെറ്റിനും ഒരേനിറം നല്‍കുന്ന,
സ്വപ്നവും യാഥാര്‍ത്യവും-
പ്രകരണത്തില്‍വഴിതെറ്റിക്കുന്ന
നിന്‍റെ മഞ്ഞ കണ്ണട.
ഞാനത് തച്ചുടക്കുകയും,
ചില്ലു കഷണങ്ങള്‍,
മുത്തുകളായി ചിതറുന്നത് കണ്ട്
ആര്‍ത്തു ചിരിക്കുകയും ചെയ്യും.
ഇനിയെനിക്ക്,
വ്യവസ്ഥാപിതങ്ങള്‍ക്ക്-
പുറംതിരിഞ്ഞു നടക്കാം.
നിന്‍റെ ചൂണ്ടു വിരല്‍.
മനുഷ്യനും മനുഷ്യനുമിടയിലേക്ക്,
ആണിനും പെണ്ണിനുമിടയിലെക്ക്,
സത്യത്തിനും അസത്യത്തിനുമിടയിലെക്ക്
ശരിക്കും തെറ്റിനുമിടയിലെക്ക്,
സ്വപ്നത്തിനും യാഥാര്‍ത്യത്തിനുമിടയിലെക്ക്,
നീ ചൂണ്ടുന്ന-
നിന്‍റെ ചൂണ്ടാണി വിരല്‍.
എനിക്കത് കഷണങ്ങളാക്കുകയും ,
ഒഴുകി വീഴുന്ന ,
ക്ലാവ് മണക്കുന്ന ചോരയെ
ഉന്മാദത്തോടെ കുടിച്ചു വറ്റിക്കുകയും ചെയ്യണം.
എനിക്ക് വേണ്ടത്-
നിന്‍റെ കണ്ണട.
മഞ്ഞ നിറം ബാധിച്ച ,
നിന്‍റെ ചില്ലുകണ്ണട.
മനുഷ്യനുചുറ്റും നിഴലുവീഴ്ത്തുന്ന
ആണിനും പെണ്ണിനും ചുറ്റുപാടാകുന്ന ,
സത്യവുമസത്യവും പുകമറയിലാക്കുന്ന,
ശരിക്കും തെറ്റിനും ഒരേനിറം നല്‍കുന്ന,
സ്വപ്നവും യാഥാര്‍ത്യവും-
പ്രകരണത്തില്‍വഴിതെറ്റിക്കുന്ന
നിന്‍റെ മഞ്ഞ കണ്ണട.
ഞാനത് തച്ചുടക്കുകയും,
ചില്ലു കഷണങ്ങള്‍,
മുത്തുകളായി ചിതറുന്നത് കണ്ട്
ആര്‍ത്തു ചിരിക്കുകയും ചെയ്യും.
ഇനിയെനിക്ക്,
വ്യവസ്ഥാപിതങ്ങള്‍ക്ക്-
പുറംതിരിഞ്ഞു നടക്കാം.