2010 ഫെബ്രുവരി 8, തിങ്കളാഴ്‌ച

മൌനം.

മൌനം,
പ്രണയാതുരതയുടെ ചില്ലു ജാലകം
സ്വപ്നങ്ങളുടെ വാത്മീകം
ചുറ്റുപാടിന്‍റെ-ആലോസരങ്ങളില്‍ നിന്നുംകൂടണയാനൊരു ചതുരം.
വാക്കിന്‍റെ നോവില്‍ നിന്നും -
മോക്ഷത്തിന്‍റെ നേര്‍രേഖ
മോഹഭംഗങ്ങളുടെ-ചവറ്റുകൊട്ട
പിന്‍വിളി വിഴുങ്ങിയ -
തോല്‍വിയുടെ ,വ്യാളീ നാവ്.
മൌനം,എന്‍റെ ആയുധം
സ്നേഹ ശൂന്യതയില്‍ നിന്നും
മുറിവുകളില്‍ നിന്നും
എന്നെ രക്ഷിക്കുന്നകവചം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ