എന്റെ പുസ്തകത്താളിലെവിടെയോ-
ഒരു വിങ്ങല്‍..
മാനം കണ്ടുപോയ എന്റെ മയില്പ്പീലിത്തുണ്ടുകള് ,
സാധ്യതയില്ലാത്ത വന്ധ്യതയിലാണ്.
കിനാവുകളുടെ ലോകം വിണ്ടു കീറുന്നു.
നിലാവിന്റെ നിറമുള്ള സ്വപ്നങ്ങള്‍ക്ക്-
പ്രവാചകന്റെ വിലക്ക്.
മയില്പ്പീലികണ്ണുകളുടെ തിളക്കം,
ആരാണ് കെടുത്തിക്കളഞ്ഞത് ?
പകലിന്റെയാകാശം ആരാണ് കാട്ടിക്കൊടുത്തത്?
കണ്ണുകള്‍ക്ക് മീതെ പടര്‍ന്നു കിടക്കുന്ന-
ആകാശത്തെ എനിക്ക് മായ്ച്ചു കളയണം.
പകലിനും രാത്രിക്കുമിടയിലെ -
തിരിവ് രേഖ തുടച്ചു മാറ്റണം
എനിക്ക് ,നിലാവോഴുകുന്ന -
രാത്രികള്‍ മാത്രം മതി.
പുതിയ മയില്പ്പീലികള് ,
ഇനിയും കാത്തു വയ്ക്കണം.
അവ പെറ്റുപെരുകണം ,
ഞാനവയ്ക്ക് പോറ്റമ്മയാവണം.
എനിക്ക് പിറക്കാതെ പോകുന്ന -
മയില്പ്പീലിക്കുഞ്ഞുങ്ങളെ കാണണം.
അവയുടെ നിറമുള്ള കണ്ണുകളില്‍ ,
ഉമ്മ വയ്ക്കണം.
മാനം കാട്ടാതെ ഒളിപ്പിച്ചു വയ്ക്കണം.
നിറമുള്ള മഷികൊണ്ട് -
കവിതകളെഴുതണം .....
ഒരു വിങ്ങല്‍..
മാനം കണ്ടുപോയ എന്റെ മയില്പ്പീലിത്തുണ്ടുകള് ,
സാധ്യതയില്ലാത്ത വന്ധ്യതയിലാണ്.
കിനാവുകളുടെ ലോകം വിണ്ടു കീറുന്നു.
നിലാവിന്റെ നിറമുള്ള സ്വപ്നങ്ങള്‍ക്ക്-
പ്രവാചകന്റെ വിലക്ക്.
മയില്പ്പീലികണ്ണുകളുടെ തിളക്കം,
ആരാണ് കെടുത്തിക്കളഞ്ഞത് ?
പകലിന്റെയാകാശം ആരാണ് കാട്ടിക്കൊടുത്തത്?
കണ്ണുകള്‍ക്ക് മീതെ പടര്‍ന്നു കിടക്കുന്ന-
ആകാശത്തെ എനിക്ക് മായ്ച്ചു കളയണം.
പകലിനും രാത്രിക്കുമിടയിലെ -
തിരിവ് രേഖ തുടച്ചു മാറ്റണം
എനിക്ക് ,നിലാവോഴുകുന്ന -
രാത്രികള്‍ മാത്രം മതി.
പുതിയ മയില്പ്പീലികള് ,
ഇനിയും കാത്തു വയ്ക്കണം.
അവ പെറ്റുപെരുകണം ,
ഞാനവയ്ക്ക് പോറ്റമ്മയാവണം.
എനിക്ക് പിറക്കാതെ പോകുന്ന -
മയില്പ്പീലിക്കുഞ്ഞുങ്ങളെ കാണണം.
അവയുടെ നിറമുള്ള കണ്ണുകളില്‍ ,
ഉമ്മ വയ്ക്കണം.
മാനം കാട്ടാതെ ഒളിപ്പിച്ചു വയ്ക്കണം.
നിറമുള്ള മഷികൊണ്ട് -
കവിതകളെഴുതണം .....
എഴുതൂ.......
മറുപടിഇല്ലാതാക്കൂനിറമുള്ള കവിതകള്‍..പൊള്ളും കവിതകള്‍.....
മോഹങ്ങള്‍.. ഒരിക്കലും തീരാത്ത മോഹങ്ങള്‍.. ചേച്ചി ഇതും മനോഹരമായിരിക്കുന്നു..
മറുപടിഇല്ലാതാക്കൂkollam monutta
മറുപടിഇല്ലാതാക്കൂ