2010 മാർച്ച് 10, ബുധനാഴ്‌ച

ആകാശം

ആകാശം ഒരു സ്വപ്നമാണ്.
കണ്ണുകള്‍ക്ക്‌ മീതെ പടര്‍ന്നു കിടക്കുന്ന,
ഒരു സ്വപ്നം.
സത്യത്തിനും അസത്യത്തിനുമിടയില്‍ ,
പതുങ്ങി നില്‍ക്കുന്ന ഒന്ന്.
ഇളം നീലനിറമുള്ള കനവുകള്‍ ,
വിതച്ചിടുന്ന ഒരു സാങ്കല്‍പ്പികം.
വെള്ളി മേഘങ്ങളുടെ മായക്കാഴ്ചകള്‍ കാട്ടി,
കാര്‍മേഘങ്ങളുടെ അശാന്തി നിറച്ച്,
കിനാവുകളുടെ കുളിരുമഴപെയ്യിക്കുന്ന ഒന്ന്.
ആകാശം ഒരു വിശ്വാസമാണ്.
കാത്തു രക്ഷിക്കുന്ന മേല്‍ക്കൂര പോലെ.
ദൈവങ്ങളിരിക്കുന്ന സവിധം പോലെ,
രാത്രിയാകാശം കാല്പ്പനികമാണ്.
കണ്ണു ചിമ്മുന്ന മിന്നാമിനുങ്ങുകള്‍,
നക്ഷത്രങ്ങളായി ചിതറിക്കിടക്കുകയും,
ഭൂമിയിലേക്ക്‌ കിനാവുകള്‍ വാരിവിതറുകയും ചെയ്യുന്നു.
ആകാശം ഒരു താരതമ്യമാണ്‌.
സ്നേഹത്തിന്‍റെ,ദു:ഖത്തിന്‍റെ...അതിരുകളില്ലാതെ നിവര്‍ന്നുകിടക്കുന്ന-
ഒരു മിഥ്യയാണ്‌.
എന്‍റെ ജീവിതത്തിന്‍റെ പരിധിയാണ്.

2 അഭിപ്രായങ്ങൾ:

  1. ചേച്ചിയുടെ എല്ലാം കവിതകളിലും രണ്ടു വിരുദ്ധ ധൃവങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ കൂടുതലാണല്ലോ.. കറുപ്പ് - വെളുപ്പ്‌, സത്യം - അസത്യം, ശാന്തി - അശാന്തി അങ്ങനെ ഒത്തിരി..

    മറുപടിഇല്ലാതാക്കൂ