പകലിന്റെയാകാശമിന്നു നീ ആര്‍ദ്രനായ് -
സ്നേഹത്തിനമൃതമായ് നല്കിയെന്നാകിലും,
രാവിന്റെ പാതിയിലെപ്പോഴോ-
വാക്കുകള്‍ രാകിമിനുക്കി നീ,
എന്നെ മുറിയ്ക്കുവാന്‍.
മതിമറന്നെപ്പോഴും സ്നേഹിച്ചുപോയതാ-
ണെന്റെമേല് ചാര്‍ത്തിയ കുറ്റമേന്നാകിലും,
സ്നേഹിച്ചുപോയി ഞാ-
നെന്റെ ഹൃദയത്തി-
ലിറ്റിടം ബാക്കിവയ്ക്കാതെന്നറിയ നീ .
ഉള്‍വലിയുന്നു ഞാന്‍ കൃഷ്ണാ,നിന് ജീവിത-
പ്പാതയിലേറ്റൊരു കാരമുള്ളാവാതെ.
രാധയാകില്ല ഞാന്‍ രുഗ്മിണിയാവില്ല,
പാടിപ്പതിഞ്ഞൊരു ഗോപികയാവില്ല.
എന്നെ മറന്നു ഞാന്‍ തേടിയലഞ്ഞോരാം-
പ്രണയത്തിനക്കരെ കാത്തുനിന്നില്ല നീ .
ഭാരം ചുമക്കുവാന്‍ വയ്യെന്നു നീയെന്റെ-
ഹൃദയം മുറിച്ചു തകര്‍ത്തു ചൊല്ലീടവേ ,
പിന്തിരിഞ്ഞിടാമെന്നേക്കുമായി ഞാ-
നെന് കഥയിലെ സ്നേഹമാറാപ്പുമായ്.
ഇല്ല,നിനക്കായി ബാക്കിവയ്ക്കില്ല ഞാന്‍ ,
പ്രണയത്തിന് കാകോളമെന്നറിഞ്ഞീടുക .
ഞാനൊരുക്കിയീ തീച്ചൂളയില്‍നിന്നു-
ഫീനിക്സിനേപ്പോല് പറന്നുയര്ന്നീടുക .
ലാഘവത്തോടെ നീ മായ്ച്ചുകളയുക,
എന്‍ നിയോഗത്തിന്റെ വര്‍ണചിത്രങ്ങളെ .
തിരിഞ്ഞു നടക്കാം നിനക്കിനി -
യെന്‍ ഭൂമി,വിണ്ടുകീറുന്നതു കാണാതിരിക്കുവാന്‍.
ഇനിയെന്റെ ജീവിതവീഥിയിലൊരുനാളും,
കാണാതിരിക്കട്ടെ സ്നേഹപ്പകിടകള് .
കണക്കും കളികളുമെന്നും പിഴച്ചിടും-
എന്‍ ജന്മമിവിടെയൊടുങ്ങട്ടെ വ്യര്‍ത്ഥമായ് .
സ്നേഹത്തിനമൃതമായ് നല്കിയെന്നാകിലും,
രാവിന്റെ പാതിയിലെപ്പോഴോ-
വാക്കുകള്‍ രാകിമിനുക്കി നീ,
എന്നെ മുറിയ്ക്കുവാന്‍.
മതിമറന്നെപ്പോഴും സ്നേഹിച്ചുപോയതാ-
ണെന്റെമേല് ചാര്‍ത്തിയ കുറ്റമേന്നാകിലും,
സ്നേഹിച്ചുപോയി ഞാ-
നെന്റെ ഹൃദയത്തി-
ലിറ്റിടം ബാക്കിവയ്ക്കാതെന്നറിയ നീ .
ഉള്‍വലിയുന്നു ഞാന്‍ കൃഷ്ണാ,നിന് ജീവിത-
പ്പാതയിലേറ്റൊരു കാരമുള്ളാവാതെ.
രാധയാകില്ല ഞാന്‍ രുഗ്മിണിയാവില്ല,
പാടിപ്പതിഞ്ഞൊരു ഗോപികയാവില്ല.
എന്നെ മറന്നു ഞാന്‍ തേടിയലഞ്ഞോരാം-
പ്രണയത്തിനക്കരെ കാത്തുനിന്നില്ല നീ .
ഭാരം ചുമക്കുവാന്‍ വയ്യെന്നു നീയെന്റെ-
ഹൃദയം മുറിച്ചു തകര്‍ത്തു ചൊല്ലീടവേ ,
പിന്തിരിഞ്ഞിടാമെന്നേക്കുമായി ഞാ-
നെന് കഥയിലെ സ്നേഹമാറാപ്പുമായ്.
ഇല്ല,നിനക്കായി ബാക്കിവയ്ക്കില്ല ഞാന്‍ ,
പ്രണയത്തിന് കാകോളമെന്നറിഞ്ഞീടുക .
ഞാനൊരുക്കിയീ തീച്ചൂളയില്‍നിന്നു-
ഫീനിക്സിനേപ്പോല് പറന്നുയര്ന്നീടുക .
ലാഘവത്തോടെ നീ മായ്ച്ചുകളയുക,
എന്‍ നിയോഗത്തിന്റെ വര്‍ണചിത്രങ്ങളെ .
തിരിഞ്ഞു നടക്കാം നിനക്കിനി -
യെന്‍ ഭൂമി,വിണ്ടുകീറുന്നതു കാണാതിരിക്കുവാന്‍.
ഇനിയെന്റെ ജീവിതവീഥിയിലൊരുനാളും,
കാണാതിരിക്കട്ടെ സ്നേഹപ്പകിടകള് .
കണക്കും കളികളുമെന്നും പിഴച്ചിടും-
എന്‍ ജന്മമിവിടെയൊടുങ്ങട്ടെ വ്യര്‍ത്ഥമായ് .
excelent blog congratulations
മറുപടിഇല്ലാതാക്കൂregard from Reus Catalonia
thank you
സ്നേഹിച്ചുപോയി ഞാ-
മറുപടിഇല്ലാതാക്കൂനെന്റെ ഹൃദയത്തി-
ലിറ്റിടം ബാക്കിവയ്ക്കാതെന്നറിയ നീ....
കവിത വളരെ ഇഷ്ടപ്പെട്ടു.
(ബാക്കിവയ്ക്കാതെന്നറിക നീ എന്നാക്കിയാൽ കൊള്ളാമായിരുന്നു)
ആശംസകൾ!
നഷ്ട്ട സ്നേഹത്തിന്റെ സ്വപ്നം ബാക്കി നില്ക്കുന്നു ........
മറുപടിഇല്ലാതാക്കൂഇപ്പോഴും പ്രണയത്തിലെ നായകന് കൃഷ്ണന് തന്നെ. പക്ഷെ കാമുകി രാധയും രുക്മിണിയും ഗോപികയുമൊന്നുമാവില്ല. കൃഷ്ണന് എല്ലായ്പ്പോഴും തിരിസ്കരിക്കുന്നു. അവന്റെ ചുവടുകള്‍ തേടി ചെല്ലില്ല എന്നു പരിഭവ സ്വരത്തില്‍ പറയുന്നു, പക്ഷെ അപ്പോഴും തന്നെ അവന് ഉപേക്ഷിക്കാതിരുന്നെങ്കില്‍ എന്നു മനസ്സ് പറയുന്നു.
മറുപടിഇല്ലാതാക്കൂകേഴാനും പിന്‍വലിയാനും എന്നും പെണ്ണിന്റ്റെ ജീവിതം ബാക്കിയാകുന്നു.
എന്നുള്ള ഖേദം കവിതയില്‍ നിറഞ്ഞു നില്ക്കുന്നു.
എന്തിനാണു ഉപേക്ഷിക്കപ്പെട്ടവനറ്റെ പിന്നാലെ ഇങ്ങനെ ചുറ്റിയലയുന്നത്?
എന്തിനാണു തന്റെ പ്രണയത്തെ ഇങ്ങനെ കാകോളം എന്നു നിര്‍വചിക്കുന്നത്.
പുതിയ കാലത്തിന്റെ പ്രണയനിര്വചനം പകര്‍ത്തൂ
പുതിയ കാലത്തിന്റെ കൃഷ്ണന്മാരെ വെളിച്ചത്തില്‍ കൊണ്ട്ടുവരൂ
മാറ്റിപ്പണിയൂ പുതിയ കാലത്തിന്റെപെണ്ണിന്റെ മാനസ്സിക ഘടനയിലേക്ക്
കവിതയുടെയും കവയത്രിയുടെയും മനസ്സ്.
കവിതയില്‍ ഒരു ലയവും കാവ്യസംസ്കാരവുമുണ്ട്.
ഞാനൊരുക്കിയീ തീച്ചൂളയില്‍നിന്നു-
ഫീനിക്സിനേപ്പോല് പറന്നുയര്ന്നീടുക .
ലാഘവത്തോടെ നീ മായ്ച്ചുകളയുക,
എന്‍ നിയോഗത്തിന്റെ വര്‍ണചിത്രങ്ങളെ .
തിരിഞ്ഞു നടക്കാം നിനക്കിനി -
യെന്‍ ഭൂമി,വിണ്ടുകീറുന്നതു കാണാതിരിക്കുവാന്‍.
ഇനിയെന്റെ ജീവിതവീഥിയിലൊരുനാളും,
കാണാതിരിക്കട്ടെ സ്നേഹപ്പകിടകള് .
കണക്കും കളികളുമെന്നും പിഴച്ചിടും-
മുകളില്‍ ഉദ്ധരിച്ച ഭാഗം കവിതയുടെ ഘടനയിലും സ്വരത്തിലും എന്തോ കല്ലുകടിക്കുന്ന പോലെ
valare nannayittundu............................ aashamsakal............
മറുപടിഇല്ലാതാക്കൂഇത്ര വിശദമായി വായിക്കപ്പെട്ടത്തില് വളരെ സന്തോഷമുണ്ട്.എല്ലാവര്ക്കും നന്ദി.
മറുപടിഇല്ലാതാക്കൂpranayam kondu murivettavale......
മറുപടിഇല്ലാതാക്കൂpaathivirinja ee paneermottukal
ninakkai........abhinandanam arhikkunna thonnyaksharangal.....
നീലക്കടമ്പിന്റെ ചോട്ടിലിന്നും കോല
മറുപടിഇല്ലാതാക്കൂക്കുഴലതതൂതിയിരിപ്പൂ ഞാന്‍
രാവെത്ര പിന്നിട്ടു പകലെത്ര പോയ്പോയി
ഏകാന്തത മാത്രം കൂട്ടായി വന്നു.
കവിത വായിച്ചു.നന്നായിരിക്കുന്നു.
ശ്രീ സുരേഷ് എഴുത്തിന്റെ പ്രചോദകനാണു്.
valare nannaiyirikkunnu .saritha nalla oru ezhuthukari anu ennu ennanu njan ariyunnathu.blog nte peru kandu eshttapettu keriyathanu.sthree hridayathe valarae bhangiyayi aavishkkarichirikkunu.veshathilum samsarathilum pravarthikalilum mathrame sthreekalkku modern akan pattu but basically penninte manassu annum ennum orupole ,snehathinu vendi ulla dahavum athu kittathe varumbol ulla manasikavasthayum daavanikkarikkum,jeans dhari kkum orupole anu.saakshal mahavishnu aya sree krishnan allathe mattarkkum avalde snehathinulla dahathe shamippikkan saadikkilla
മറുപടിഇല്ലാതാക്കൂvalare nandi smitha.
മറുപടിഇല്ലാതാക്കൂ