ഒരു രാവിനപ്പുറമിപ്പുറം-
നീയും ഞാനുമായന്നാണ്,
മഴ പെയ്തു വീണത്..
തോരാത്ത മഴ....
തെയ്യക്കോലങ്ങള്‍
തിറകെട്ടിയാടിത്തിമിര്‍ത്തു.
തീക്കനലുകള്‍ക്കു മേലെ,
പ്രണയത്തിന്റെ ഉള്ളംകാലുവെന്തു ഞാന്‍ ,
മഴയെ പ്രാര്‍ത്ഥിച്ചു.
നീ തുണയാവുക.
എന്റെ നിസ്സഹായമായ ,
പ്രണയാതുരതകള്‍ക്ക്
നീ കാവലാളാവുക.
നെഞ്ചില്‍ കുറുകുന്ന ,
സ്നേഹത്തിന്റെ പ്രാവുകളെ,
എനിക്കായി നല്‍കുക.
എഴുതിയൊഴുകിയ,
വാക്കുകളില്‍ ,ഞാനില്ല.
എഴുതാനിരിക്കുന്ന ,
കവിതകളില്‍,എനിക്ക് രൂപമില്ല.
നീ എനിക്കാരാണ്?!
കഴുകിയിട്ടൊരു,
തെയ്യത്തറയ്ക്കുമേല്‍
കാമം പെയ്തൊഴിയുന്നൊരു-
മഴക്കാറിനപ്പുറം,
എനിക്കെന്താണ് ആയുസ്സ്,
എവിടെയാണ് മോക്ഷം!
നേര്‍വഴികള്‍ ,
നിനക്കായി കാത്തുവച്ചു,
കാത്തിരിക്കേണ്ടവള്,ഞാന്‍ .
ഞാനോ,
നിരാലംബമായൊരു,
പ്രണയചുംബനവുമായി,
നിനക്കുമേല്‍,
പെയ്തു വീഴുന്നു.
വിശുദ്ധ പുസ്തകങ്ങളില്‍,
നെറ്റിത്തടമമര്‍ത്തി,
ഞാന്‍ ,നിന്നോട്,
മാപ്പിരക്കുന്നു....
നീയും ഞാനുമായന്നാണ്,
മഴ പെയ്തു വീണത്..
തോരാത്ത മഴ....
തെയ്യക്കോലങ്ങള്‍
തിറകെട്ടിയാടിത്തിമിര്‍ത്തു.
തീക്കനലുകള്‍ക്കു മേലെ,
പ്രണയത്തിന്റെ ഉള്ളംകാലുവെന്തു ഞാന്‍ ,
മഴയെ പ്രാര്‍ത്ഥിച്ചു.
നീ തുണയാവുക.
എന്റെ നിസ്സഹായമായ ,
പ്രണയാതുരതകള്‍ക്ക്
നീ കാവലാളാവുക.
നെഞ്ചില്‍ കുറുകുന്ന ,
സ്നേഹത്തിന്റെ പ്രാവുകളെ,
എനിക്കായി നല്‍കുക.
എഴുതിയൊഴുകിയ,
വാക്കുകളില്‍ ,ഞാനില്ല.
എഴുതാനിരിക്കുന്ന ,
കവിതകളില്‍,എനിക്ക് രൂപമില്ല.
നീ എനിക്കാരാണ്?!
കഴുകിയിട്ടൊരു,
തെയ്യത്തറയ്ക്കുമേല്‍
കാമം പെയ്തൊഴിയുന്നൊരു-
മഴക്കാറിനപ്പുറം,
എനിക്കെന്താണ് ആയുസ്സ്,
എവിടെയാണ് മോക്ഷം!
നേര്‍വഴികള്‍ ,
നിനക്കായി കാത്തുവച്ചു,
കാത്തിരിക്കേണ്ടവള്,ഞാന്‍ .
ഞാനോ,
നിരാലംബമായൊരു,
പ്രണയചുംബനവുമായി,
നിനക്കുമേല്‍,
പെയ്തു വീഴുന്നു.
വിശുദ്ധ പുസ്തകങ്ങളില്‍,
നെറ്റിത്തടമമര്‍ത്തി,
ഞാന്‍ ,നിന്നോട്,
മാപ്പിരക്കുന്നു....
valare nannayittundu....... aashamsakal....
മറുപടിഇല്ലാതാക്കൂസരിത,
മറുപടിഇല്ലാതാക്കൂവായിക്കാന് വലിയ ബുദ്ധിമുട്ട്. ചെറിയ അക്ഷരങ്ങളും കറുത്ത പ്രതലവും. ഈ ടെമ്പ്ലേറ്റ് ഒന്ന് മാറ്റിക്കൂടെ. ഭയങ്കര സ്ട്രൈയിന്‍ ആയിരുന്നു വായന.. അതുകൊണ്ട് തന്നെ മനസ്സിരുത്തി വായിക്കാന്‍ കഴിഞ്ഞുമില്ല..
തീക്കനലുകള്‍ക്കു മേലെ,
മറുപടിഇല്ലാതാക്കൂപ്രണയത്തിന്റെ ഉള്ളംകാലുവെന്തു ഞാന്‍
അതെ...
മറുപടിഇല്ലാതാക്കൂഎല്ലാ കോലവും കെട്ടിയാടി കഴിയുമ്പോള്‍...
ശേഷിപ്പ്......
നമ്മെ വെട്ടയാടിക്കൊന്ടെയിരിക്കും...