കൃഷ്ണാ നീയറിയുക,
നീയെന്ന നൂലില്‍ കൊളുത്തി -
വലിച്ചിന്നു,
ജന്മത്തിന്നവസാന-
ഋതുവിലേയ്ക്കാണു ഞാന്‍
നീയാണു സത്യവും,
സ്വപ്നവും മോഹവും ,
ഋതുഭംഗിയറിയുന്ന-
അര്‍ത്ഥാന്തരങ്ങളും.
അറിയുന്നുവോ നീയെന്‍-
അനുരാഗവൃക്ഷത്തി-
ലൊരു പുഷ്പമായ് നീ-
വിരിഞ്ഞുനില്‍ക്കുന്നതും,
വന്ധ്യമാമെന്‍ വഴിയി-
ലൊരു മൃഗതൃഷ്ണയായ് -
മുന്‍കാഴ്ച തന്നു നീ -
ജീവിതം തന്നതും.
ഇനിയൊരു ജന്മമി-
ല്ലെന്റെ പാപങ്ങള്‍ക്കു-
പരിഹാരമെകുവാന്
ഇനിയൊരു മോഹമി-
ല്ലെന്റെ ഹൃദയത്തില്‍,
ബാക്കിയാണെന്നു -
മരണത്തൊടോതുവാന് .
പാപമോ പുണ്യമോ -
ബാക്കിയില്ലാത്തൊരെന് -
ജന്മവും മരണവും,
മോക്ഷമാണൂഴിയില്
നീയെന്ന നൂലില്‍ കൊളുത്തി -
വലിച്ചിന്നു,
ജന്മത്തിന്നവസാന-
ഋതുവിലേയ്ക്കാണു ഞാന്‍
നീയാണു സത്യവും,
സ്വപ്നവും മോഹവും ,
ഋതുഭംഗിയറിയുന്ന-
അര്‍ത്ഥാന്തരങ്ങളും.
അറിയുന്നുവോ നീയെന്‍-
അനുരാഗവൃക്ഷത്തി-
ലൊരു പുഷ്പമായ് നീ-
വിരിഞ്ഞുനില്‍ക്കുന്നതും,
വന്ധ്യമാമെന്‍ വഴിയി-
ലൊരു മൃഗതൃഷ്ണയായ് -
മുന്‍കാഴ്ച തന്നു നീ -
ജീവിതം തന്നതും.
ഇനിയൊരു ജന്മമി-
ല്ലെന്റെ പാപങ്ങള്‍ക്കു-
പരിഹാരമെകുവാന്
ഇനിയൊരു മോഹമി-
ല്ലെന്റെ ഹൃദയത്തില്‍,
ബാക്കിയാണെന്നു -
മരണത്തൊടോതുവാന് .
പാപമോ പുണ്യമോ -
ബാക്കിയില്ലാത്തൊരെന് -
ജന്മവും മരണവും,
മോക്ഷമാണൂഴിയില്
എന്തു മനോഹരം...
മറുപടിഇല്ലാതാക്കൂകൊള്ളാം....വാക്കുകള്‍ മനോഹരം...ശൈലിയും...
മറുപടിഇല്ലാതാക്കൂഅറിയുന്നുവോ നീയെന്‍ അനുരാഗ വൃക്ഷത്തില്‍ എന്ന സ്ഥലത്ത് രണ്ടു നീ ഉണ്ട് . അത് മാറ്റിയാല്‍ ഇനിയും നന്നാവും
മറുപടിഇല്ലാതാക്കൂithil kavithayund. keep it up
മറുപടിഇല്ലാതാക്കൂ