കിനാവിന്റെ മയില്‍പ്പീലിതുണ്ടുകള്‍,
തീപിടിക്കുന്നത് നോക്കിയിരിക്കുകയാണ് ഞാന്‍
മഴവില്ല് കാണാന്‍ ആകാശത്തേക്ക് നോക്കുമ്പോള്‍,
ഇടിവാളുകള്‍ മിന്നിയമരുന്നതാണ് കാണുന്നത് .
എനിക്ക് മേലെ മഴ പെയ്തു വീണില്ല
രാത്രി നക്ഷത്രങ്ങള്‍ കണ്ണു ചിമ്മിയില്ല
നിശാശലഭങ്ങള്‍ എന്റെ മുറി തേടിവന്നില്ല,
അവയുടെ വര്‍ണ്ണച്ചിറകുകള്‍ കണ്ടില്ല
പെരുമഴയായി കലമ്പിവന്നവയോക്കെയും-
ചാറ്റുമഴയായി തോറ്റു പിന്‍വാങ്ങി
എന്നിട്ടും........
മരണം ,
പ്രണയത്തേക്കാള്‍ എന്നെ ഭ്രമിപ്പിക്കുന്നു.
pranayathinum maranathinum nighoodathayannu soundharyam
മറുപടിഇല്ലാതാക്കൂ