എനിക്ക് കടലായി പുനര്‍ജ്ജനിക്കണം
അതിമോഹങ്ങളുടെ വന്‍ തിരകളായി ആര്‍ത്തലച്ചു -
തീരങ്ങളിലേയ്ക്ക് പാഞ്ഞടുക്കണം....
തോല്‍വികളുടെ ജലത്തുള്ളികളായി -
തിരിച്ചു പോകണം.....
ജീവിതത്തിന്‍റെ ചൂടേറ്റു ബാഷ്പീകരിക്കണം
സ്വത്വ നഷ്ട്ടങ്ങളുടെ ഉപ്പ് രുചിക്കണം....
കാര്‍മേഘമായി ആകാശത്ത് പറന്നു നടക്കണം
വീണ്ടും ഖനീഭവിച്ച് എന്നിലേക്കുതന്നെ -
പെയ്തു വീഴണം.....
ജീവിതത്തിന്‍റെ ചൂടേറ്റു ബാഷ്പീകരിക്കണം
സ്വത്വ നഷ്ട്ടങ്ങളുടെ ഉപ്പ് രുചിക്കണം....
കാര്‍മേഘമായി ആകാശത്ത് പറന്നു നടക്കണം
വീണ്ടും ഖനീഭവിച്ച് എന്നിലേക്കുതന്നെ -
പെയ്തു വീഴണം.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ