പ്രണയം-
ഒരു ബര്‍മുഡ ത്രികോണം പോലെയാണ്.
തിരിച്ചു കയറാനാവാത്ത -
ഒരു അകപ്പെട്ടുപോകല്.
പ്രണയം-
അര്‍ബ്ബുദം പോലെയാണ്.
മുറിച്ചു നീക്കിയാലും -
പടര്‍ന്നു കയറുന്നൊരു -
മാറാവ്യാധി.
പ്രണയം-
ഒരു തോറ്റുപോകലാണ് .
കൊടുങ്കാറ്റിനോട് -
പൂവുകള്‍ കലഹിക്കുംപോലെ...
പ്രണയം-
തിരശ്ചീനമായ ഒരു-
ദ്രോഹമാണ്.
മരിച്ചവരുടെ ഹൃദയ രേഖപോലെ-
അത് അപരനെ വേദനിപ്പിച്ചുകൊണ്ടിരിക്കും
എന്നിട്ടും....എന്നിട്ടും,
പ്രണയം
വേനല്മഴപോലെയാണെനിക്ക് -
ആര്‍ദ്രമായൊരു -
പെയ്തുനിറയല്.
അതുമല്ലെങ്കില്‍,
മൃതസഞ്ജീവനി.
ഒരു ബര്‍മുഡ ത്രികോണം പോലെയാണ്.
തിരിച്ചു കയറാനാവാത്ത -
ഒരു അകപ്പെട്ടുപോകല്.
പ്രണയം-
അര്‍ബ്ബുദം പോലെയാണ്.
മുറിച്ചു നീക്കിയാലും -
പടര്‍ന്നു കയറുന്നൊരു -
മാറാവ്യാധി.
പ്രണയം-
ഒരു തോറ്റുപോകലാണ് .
കൊടുങ്കാറ്റിനോട് -
പൂവുകള്‍ കലഹിക്കുംപോലെ...
പ്രണയം-
തിരശ്ചീനമായ ഒരു-
ദ്രോഹമാണ്.
മരിച്ചവരുടെ ഹൃദയ രേഖപോലെ-
അത് അപരനെ വേദനിപ്പിച്ചുകൊണ്ടിരിക്കും
എന്നിട്ടും....എന്നിട്ടും,
പ്രണയം
വേനല്മഴപോലെയാണെനിക്ക് -
ആര്‍ദ്രമായൊരു -
പെയ്തുനിറയല്.
അതുമല്ലെങ്കില്‍,
മൃതസഞ്ജീവനി.
പ്രണയം എന്നും എഴുതുന്നവര്‍ക്ക് ഒരു പ്രചോദനമാണ്....
മറുപടിഇല്ലാതാക്കൂപ്രണയത്തെ കുറിച്ചുള്ള പുതിയൊരു കാഴ്ചപ്പാട് ഇവിടെ അവതരിപ്പിച്ചിരിക്കുന്നു....
പ്രണയം പറഞ്ഞറിയിക്കാനാവാത്തൊരു അനുഭൂതിയാണ്...കാലങ്ങളെ അതിജീവിക്കുന്ന വികാരമാണ്...
കവിത ഇഷ്ടമായി....
ചേച്ചി കവിത മനോഹരം.... ഈ വക പരിപാടി ഒക്കെ ഉണ്ടെന്നു ഇപ്പോഴാ മനസിലായെ.. ഞാന്‍ ഏതായാലും ഫോളോ ചെയ്യുന്നു..
മറുപടിഇല്ലാതാക്കൂപ്രണയം അര്ബുധമാണ്...സമ്മതിക്കുന്നു...അവ മനസ്സിനെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നു..
മറുപടിഇല്ലാതാക്കൂഎഴുതണം...എഴുതാതിരിക്കരുത്...ഈ അനിയന്റെ എല്ലാ ആശംസകളും
ചെറിയ അഭിപ്രായങ്ങള്‍ ... എഴുത്തുകാരനല്ല ...തെറ്റാണെങ്കില്‍ ക്ഷമിക്കുക.... തിരിച്ചു കയറാനാകാതെ അകപ്പെടില്ലെല്ലോ. തിരിച്ചു ഇറങ്ങനകാത്ത അകപ്പെട്ടു പോകല്‍ അല്ലെ നല്ലത്...... പലപ്പോഴും പ്രണയം ഒരു തോറ്റു കൊടുക്കലും ആവാം. പൂവുകളോട് തോല്കുന്ന കൊടും കാറ്റുകള്‍.... ബഷീര്‍ എഴുതിയത് ഓര്‍മയില്ലേ.... ആ പൂവ് നീ എന്ത് ചെയ്തു. ഏത് പൂവ്. രക്ത നക്ഷത്രം പോലെ ചുവപ്പായ പൂവ് . അത് ഞാന്‍ ചവിട്ടി അരച്ച് കളഞ്ഞു. കലഞ്ഞെങ്ങിലെന്ത്? ഓ ! ഒന്നുമില്ല എന്റെ ഹൃദയമായിരുന്നു അത്..... ഈ കവിത എന്നെ കൊണ്ട് ഇത്രയുമൊക്കെ ചിന്ദിപ്പിച്ചു. good going...keep up.....
മറുപടിഇല്ലാതാക്കൂസത്യമാണ് ചേച്ചി...
മറുപടിഇല്ലാതാക്കൂപ്രണയത്തിന്റെ ഈ മുഖങ്ങള്‍...