സ്വാതന്ത്ര്യം ചെയ്യപ്പെട്ട നാട്ടു രാജ്യം....
എൻ്റെ സ്വാതന്ത്ര്യം,
തെരുവ്നായയുടേത് പോലെയായിരുന്നു.
അതിന് - ,
ഉടമസ്ഥതയുടെ തുടലലങ്കാരമില്ല .
അതിന് -
അലഞ്ഞുതിരിയാൻ ,
അതിർത്തികളില്ല ..
അതിനു വിശപ്പടക്കാൻ ,
ഏത് കുപ്പയിലും തിരയാം ..
അതിന് -
ഏതു മറവിലും ഉറങ്ങാം ..
അതിന് കാമം തീർക്കാൻ-
ഏതുടലും തേടാം....
എൻ്റെ സ്വാതന്ത്ര്യം ,
ഒരു തെരുവ് നായയുടേത് പോലെ ....
അതിന് തിരിച്ചു ചെല്ലാൻ -
സ്വന്തമായൊരു കൂരയില്ല .
അതിനു മുഖം ചേർത്തുരസാൻ -
സ്നേഹമുള്ളൊരു യജമാനനില്ല
എൻ്റെ സ്വാതന്ത്ര്യം ,
ഒരു തെരുവ് നായയാണ് ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ