"ഞാൻ " എന്ന് പേരിട്ടൊരു പുസ്തകം ,
ആരാലും വായിക്കപ്പെടാതെ ,
അലമാരക്കുള്ളിൽ പൊടിപിടിച്ചു .
ചിലർ ,
എടുത്ത് പുറംചട്ട നോക്കിയും,
മറ്റു ചിലർ,
പെട്ടെന്ന് മറിഞ്ഞുകിട്ടുന്നൊരു,
താള് വായിച്ചും
തിരിച്ചുവച്ചു .....
ആമുഖം വായിച്ച് ,കൂട്ടിനെടുത്തവർ
വായിക്കാതെ തന്നെ -
എവിടെയോ മറന്നു വച്ചു .
ഞാൻ എന്ന് പേരിട്ട പുസ്തകം
ആരാലും തൊടാതെ ,
പൊടിപിടിച്ചു .
അലമാര മാറാല മൂടി
പുറംചട്ട നിറം മങ്ങി
ചിതലരിച്ചു കയറിയത് ,
സ്നേഹം കുറിച്ചിട്ട താളുകളിലേക്ക് .....
"ഞാൻ" എന്ന് പേരിട്ടൊരു പുസ്തകം ,
മൺകൂനയിലേക്ക് ,
മൊഴിമാറ്റം ചെയ്യപ്പെടുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ