ആസുരം
ചില നേരങ്ങളിൽ അങ്ങനെയാണ് ...
ഉറുമ്പുകൾ കുനു കുനെ ,
നിരനിരയായി പോകുന്നത് കാണുമ്പോൾ ,
എനിക്ക് ദേഷ്യം വരും .
ചവിട്ടിയരച്ചോ ,ചുട്ടെരിച്ചോ
ഞാനവയെ തീർത്തു കളയും .
ഞാനിടപെടുമ്പോൾ ,
ഭയന്ന് അവ നിര തെറ്റുന്നതും ,
ചത്ത് വീഴുന്നതും കണ്ടാനന്ദിക്കും
ഉറുമ്പുകൾ കുനു കുനെ ,
നിരനിരയായി പോകുന്നത് കാണുമ്പോൾ ,
എനിക്ക് ദേഷ്യം വരും .
ചവിട്ടിയരച്ചോ ,ചുട്ടെരിച്ചോ
ഞാനവയെ തീർത്തു കളയും .
ഞാനിടപെടുമ്പോൾ ,
ഭയന്ന് അവ നിര തെറ്റുന്നതും ,
ചത്ത് വീഴുന്നതും കണ്ടാനന്ദിക്കും
😡😡😡😡😡😡😡😡😡😡😡
മറ്റു ചിലപ്പോൾ ,
ഒച്ചുകൾ ഇണചേരുന്നത് കണ്ട് ,
എനിക്ക് ഓക്കാനം വരും
അവയിലൊന്നിനെ ,ഇനിയീ ജന്മത്തിൽ -
കാണാനാവാത്തത്ര ദൂരത്തേക്ക് ,
ഞാൻ വലിച്ചെറിയും .
എനിക്ക് ഓക്കാനം വരും
അവയിലൊന്നിനെ ,ഇനിയീ ജന്മത്തിൽ -
കാണാനാവാത്തത്ര ദൂരത്തേക്ക് ,
ഞാൻ വലിച്ചെറിയും .
😡😡😡😡😡😡😡😡😡😡😡😡
വേനലുച്ചകളിൽ ,
ഉണങ്ങിയ വാഴയിലകൾക്കിടയിൽ ,
കെട്ടിപ്പുണർന്ന പാമ്പുകൾക്ക് നേരെ -
കല്ലെറിഞ്ഞിട്ട് ഞാനോടി രക്ഷപ്പെടും
ഈ ശാപങ്ങളൊക്കെയും ,
എനിക്കുമേൽ പെയ്തുവീഴുന്ന കാലം ,
വേനലുച്ചകളിൽ ,
ഉണങ്ങിയ വാഴയിലകൾക്കിടയിൽ ,
കെട്ടിപ്പുണർന്ന പാമ്പുകൾക്ക് നേരെ -
കല്ലെറിഞ്ഞിട്ട് ഞാനോടി രക്ഷപ്പെടും
ഈ ശാപങ്ങളൊക്കെയും ,
എനിക്കുമേൽ പെയ്തുവീഴുന്ന കാലം ,
എന്നെയും കാത്തിരിക്കുമെന്ന് ചിന്തിക്കാനോ ,
എനിക്ക് മനസ്സില്ല .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ