2020 ഡിസംബർ 30, ബുധനാഴ്‌ച

 നഷ്ടം 

പറയാതെ പോയൊരാ -

വാക്കിൻ്റെ നോവിനാൽ ,

നഷ്ടബോധങ്ങളെ -

പെറ്റുകൂട്ടുന്നു ഞാൻ 

അറിയാതെ പോയൊരാ -

പ്രണയാക്ഷരങ്ങളെ ,

ഹൃദയരക്തം ചേർത്ത് -

വരഞ്ഞു തീർക്കുന്നു ഞാൻ 

ഒരു വാക്കിനപ്പുറം -

നീ കാത്തു നിന്നതും ,

മൃഗതൃഷ്ണ പോലിന്ന് -

തോന്നലാകുന്നുവോ ...

ജന്മാന്തരങ്ങളിൽ -

വീണ്ടും തളിർക്കുന്ന ,

മോഹ പുഷ്പങ്ങളിൽ -

കൂട്ടായ് പിറക്കുമോ ..

ഇനിയെൻ്റെ ജീവൻ്റെ -

ശേഷിപ്പു നുകരുന്ന ,

സ്വപ്നപുഷ്പങ്ങളെ ,

നീ കാത്തുവയ്ക്കുമോ ...

ഇനിയൊരു ജന്മമുണ്ടെങ്കിൽ ,

നിനക്കായ് ഞാൻ -

ഹൃദയം നുറുങ്ങുന്ന -

പ്രണയം പകുത്തിടാം ...... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ